Kuwait law; ഒരാഴ്ചക്കുള്ളിൽ കുവൈത്തിൽ 23,122 ട്രാഫിക് നിയമലംഘനങ്ങൾ
Kuwait law; ഒരാഴ്ചക്കുള്ളിൽ കുവൈത്തിൽ 23,122 ട്രാഫിക് നിയമലംഘനങ്ങൾ
Kuwait law; ഒരാഴ്ചക്കുള്ളിൽ രാജ്യത്ത് 23,122 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ജനുവരി 20 മുതൽ 26 വരെ നടത്തിയ ട്രാഫിക് പട്രോളിങ് കാമ്പയിനുകളിലാണ് ഇത്രയും ലംഘനങ്ങൾ കണ്ടെത്തിയത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
നിയമലംഘനം നടത്തിയ 394 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടിയതായും 17 നിയമലംഘകരെ മുൻകരുതൽ തടവിലേക്ക് മാറ്റിയതായും അൽ റായി പത്രം റിപ്പോർട്ടുചെയ്തു.
റോഡ് സുരക്ഷയുടെ ഭാഗമായി രാജ്യത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് കർശന പരിശോധന നടത്തിവരുകയാണ്. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ റോഡുകളിൽ പരിശോധന നടന്നുവരുന്നു.
Comments (0)