Kuwait police; നിയമലംഘകർക്കെതിരെ രാജ്യത്ത് വീണ്ടും കർശന പരിശോധന ആരംഭിക്കുന്നു
Kuwait police; നിയമലംഘകർക്കെതിരെ രാജ്യത്ത് വീണ്ടും കർശന പരിശോധന ആരംഭിക്കുന്നു
Kuwait police; കുവൈത്തിൽ നിയമലംഘകരെയും രാജ്യ സുരക്ഷക്ക് ഭീഷണി ഉണ്ടാക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നവരെയും കണ്ടെത്തുന്നതിനുള്ള പരിശോധന വ്യാപകമാക്കി അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആക്ടിംഗ് അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സാലിം അൽ നവാഫിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രിയോടെയാണ് കുവൈത്തിലുടനീളം സുരക്ഷാ -ഗതാഗത പരിശോധന നടന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
പബ്ലിക് സെക്യൂരിറ്റി അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുല്ല അൽ റജബ്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ മേജർ ജനറൽ യൂസഫ് അൽഖുദ, ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റെസ്‌ക്യൂ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഫാരിസ് അൽ ഖഹ്താനി എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു റെയിഡ്.
ആറു ഗവര്ണറേറ്റുകളിലെയും തന്ത്രപ്രധാനമായ ഇടങ്ങളിലും പ്രദേശങ്ങളിലേക്ക് കടക്കുന്ന അതിർത്തി കവാടങ്ങളിലും പ്രത്യേകം സുരക്ഷാ പോയന്റുകൾ സ്ഥാപിച്ചായിരുന്നു പോലീസ് പരിശോധന. സഹദ് അൽ അബ്ദുല്ല, ജാബിർ അൽ അഹ്മദ്, ഖൈറുവാൻ , സെക്കൻഡ് റിംഗ് റോഡ് എന്നിവിടങ്ങളിൽ രാത്രി 11 മണിക്ക് ആരംഭിച്ച പരിശോധന പുലരുവോളം നീണ്ടു.
റസിഡൻസി നിയമം ലംഘിച്ചതിന് 30 പേരെയും , മയക്കുമരുന്ന് ,മദ്യം ഉൾപ്പെടെ കേസുകളിൽ പിടികിട്ടാപുള്ളികളായി കഴിഞ്ഞ 20 ലധികം പേരെയും പിടികൂടി. കൂടാതെ 600 ട്രാഫിക് നിയമലംഘനങ്ങളും രേഖപ്പെടുത്തി . പിടിയിലായവരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് വിവരം. ഇവരെ തുടർ നടപടികൾക്കായി പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി. വ്യാപക പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന സൂചനയാണ് അധികൃതർ നൽകിയത്.
Comments (0)