Kuwait egg shortage; കുവൈത്തിൽ മുട്ട ക്ഷാമം: വിപണിയിൽ പ്രതിസന്ധി രൂക്ഷം
Kuwait egg shortage; കുവൈത്തിൽ മുട്ട ക്ഷാമം: വിപണിയിൽ പ്രതിസന്ധി രൂക്ഷം
Kuwait egg shortage; കുവൈത്തിലെ വിപണിയിൽ നിത്യോപയോഗ ഉൽപ്പന്നമായ കോഴിമുട്ടക്ക് പ്രതിസന്ധിയുള്ളതായി റിപ്പോർട്ട് .സ്വാദേശികളും വിദേശികളും ഏറെ ആശ്രയിക്കുന്ന കോ- ഓപ്പറേറ്റീവ് സൊസൈറ്റികളിലാണ് മുട്ടയ്ക്ക് കൂടുതൽ ക്ഷാമം നേരിടുന്നത് .കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
സാധാരണ സ്റ്റോക്കുള്ളതിനേക്കാൾ 50 ശതമാനത്തിന്റെ കുറവാണ് നിലവിൽ അനുഭവപ്പെടുന്നത് . വിപണിയുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രാജ്യത്തെ സഹകരണ സ്റ്റോറുകളിൽ ഒരു ട്രെ മുട്ടയ്ക്ക് 1.200 ദിനാർ ആണ് വിലയെങ്കിൽ പുതിയ സാഹചര്യത്തിൽ പൊതുവിപണിയിൽ വിലയിൽ വലിയ മാറ്റം വരും .
രാജ്യത്തിന് പുറത്തുനിന്നുള്ള ഇറക്കുമതി തീരുവ വർധിച്ചതുൾപ്പെടെയുള്ള കാരണങ്ങളാണ് മുട്ട പ്രതിസന്ധിക്ക് കാരണമായി പറയപ്പെടുന്നത് .കൂടാതെ ചില സഹകരണ സ്ഥാപനങ്ങൾ അവരുടെ കുടിശ്ശിക അടയ്ക്കുന്നതിൽ കാലതാമസം വരുത്തുന്നതും കാരണമാണ് . ഇത് ചില കമ്പനികളെ കമ്മി ഒഴിവാക്കാനായി കയറ്റുമതി ശതമാനം ഉയർത്താൻ പ്രേരിപ്പിക്കുന്നതായും പറയപ്പെടുന്നു .
Comments (0)