Posted By Staff Editor Posted On

Kuwait family visa; കുടുംബ വിസ അനുവദിക്കുന്നത്തിനുള്ള പുതിയ നിബന്ധനകൾ: സാധാരണക്കാരായ പ്രവാസികൾക്ക് നിരാശ

Kuwait family visa; കുടുംബ വിസ അനുവദിക്കുന്നത്തിനുള്ള പുതിയ നിബന്ധനകൾ: സാധാരണക്കാരായ പ്രവാസികൾക്ക് നിരാശ

Kuwait family visa; കുവൈത്തിൽ വിദേശികൾക്ക് കുടുംബ വിസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ പുതിയ നിബന്ധനകൾ, സാധാരണക്കാരായ പ്രവാസികൾക്ക് കുടുംബ വിസ ലഭിക്കുന്നതിനുള്ള സാധ്യതകൾ ഇല്ലാതാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

നേരത്തെ കുടുംബ വിസ ലഭിക്കുന്നതിനു 400 ദിനാർ ആയിരുന്നു ചുരുങ്ങിയ ശമ്പള പരിധി.ഇത് പിന്നീട് 500 ദിനാർ ആയി വർദ്ധിപ്പിച്ചിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം അപേക്ഷകനു 800 ദിനാർ അടിസ്ഥാന ശമ്പളവും യൂണിവേഴ്സിറ്റി ബിരൂദവും ഉണ്ടായിരിക്കണം.

മാത്രവുമല്ല അപേക്ഷന്റെ വർക്ക് പെർമിറ്റിൽ ( ഇദ്‌ൻ അമൽ ) രേഖപ്പെടുത്തിയ തസ്തിക ബിരുദ സർട്ടിഫിക്കറ്റുമായി പൊരുത്തപ്പെടുന്നതും ആയിരിക്കണം.ഉദാഹരണത്തിന് അപേക്ഷകൻ എഞ്ചിനീയർ ബിരുദ ധാരിയാണെങ്കിൽ വർക്ക് പെർമിറ്റിൽ രേഖപ്പെട്ടുത്തിയ പ്രോഫഷനും എഞ്ചിനീയറുടെത് തന്നെ ആയിരിക്കണം.

ഡോക്ടർ,നഴ്സ് അകൗണ്ടന്റ്, അധ്യാപകർ മുതലായ എല്ലാ ബിരുദ ധാരികൾക്കും ഈ നിബന്ധന ബാധകമായിരിക്കും.കഴിഞ്ഞ രണ്ട് മാസങ്ങളിലായി 800 ദീനാറിൽ താഴെ ശമ്പളമുള്ള ഡോക്ടർ,നഴ്സ്,അധ്യാപകർ, ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവർ,ഐ.ടി വിദഗ്ദർ മുതലായ വിഭാഗങ്ങൾക്ക് ആഭ്യന്തര മന്ത്രിയുടെ പ്രത്യേക അനുമതി പ്രകാരം കുടുംബ വിസ അനുവദിക്കുന്നുണ്ട്.

എന്നാൽ പുതിയ ഉത്തരവ് പ്രകാരം കുടുംബ വിസ അനുവദിക്കുന്നത് അടുത്ത ഞായറാഴ്ച മുതൽ പ്രാബല്യത്തിലാകാനിരിക്കെ ഈ സാധ്യത കൂടി ഇല്ലാതാക്കുമെന്ന ആശങ്കയും പലരും പങ്കു വെക്കുന്നുണ്ട്.വർക് പെർമിറ്റിൽ രേഖപ്പെടുത്തിയ പ്രൊഫഷനും ബിരുദ സർട്ടിഫിക്കറ്റിലെ യോഗ്യതയും തമ്മിൽ ഒത്തുപോകുന്ന പ്രവാസികളിൽ മലയാളികൾ ഉൾപ്പെടെ നന്നേ കുറവുമാണ്.

മാത്രവുമല്ല ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഭാര്യ മക്കൾ എന്നിവരെ സന്ദർശക വിസയിൽ കൊണ്ടു വരുന്നതിനു നേരത്തെ ഉണ്ടായിരുന്ന സൗകര്യവും നിലവിൽ പുനരാരംഭിച്ചിട്ടില്ല. ഇത് കൊണ്ട് തന്നെ പുതിയ ഉത്തരവ് സാധാരണക്കാരായ പ്രവാസികളിൽ കടുത്ത നിരാശയാണ് ഉളവാക്കിയിരിക്കുന്നത്.

എങ്കിലും കുറഞ്ഞ ശമ്പള പരിധി നിബന്ധനകളിലും സന്ദർശക വിസ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടും ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും വരും ദിവസങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം.

https://www.seekofferings.com/etisalat-has-launched-a-free-app-for-voice-and-video-calls/#google_vignette

Comments (0)

Leave a Reply

Your email address will not be published. Required fields are marked *