Posted By Staff Editor Posted On

Kuwait security alert; ഷിഈ പള്ളി ലക്ഷ്യമാക്കി ഭീകരാക്രമണ പദ്ധതി: രാജ്യത്തെ മുഴുവൻ പള്ളികളിലും സുരക്ഷാ ശക്തമാക്കി

Kuwait security alert; ഷിഈ പള്ളി ലക്ഷ്യമാക്കി ഭീകരാക്രമണ പദ്ധതി: രാജ്യത്തെ മുഴുവൻ പള്ളികളിലും സുരക്ഷാ ശക്തമാക്കി

Kuwait security alert; കുവൈത്തിൽ ഷിഈ വിഭാഗത്തിന്റെ ആരാധനാലയത്തെ ലക്ഷ്യമാക്കി തയ്യാറാക്കിയ ഭീകരാക്രമണ പദ്ധതി തകർത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരമാണ് കുവൈത്ത് സിറ്റിയുടെ സമീപ പ്രദേശമായ റുമൈതിയയിലെ ഷിയാ വിഭാഗത്തിന്റെ പള്ളിക്കുനേരെ മൂന്നംഗ സംഘം ഭീകരാക്രമണത്തിന് നീക്കം നടത്തിയത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ആക്രമണ പദ്ധതിയെ കുറിച്ച് രഹസ്യ വിവരം ലഭിച്ച കുവൈത്ത് ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങൾ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സംഘത്തെ കീഴ്പെടുത്തനായത് . പിടിയിലായ മൂന്നു പേരും ടൂണീഷ്യക്കാരാ ണെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മൂന്നുപേരെയും രാത്രിയോടെ തന്നെ ജനറൽ പ്രോസിക്യൂഷനുമുന്നിൽ ഹാജരാക്കി.

അതെ സമയം ഇവരുടെ ആക്രമണ പദ്ധതിയുടെ ലക്ഷ്യമെന്തായിരുന്നുവെന്നോ , ഇവർ ഏത് ഭീകരവാദ സംഘടനയിൽ പെട്ടവരാണെന്നോ എന്നത് സംബന്ധിച്ച് കൂടുതൽ ചോദ്യം ചെയ്യലിലാണ് മനസ്സിലാകുക. അതിനിടെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്തിലെ എല്ലാ വിഭാഗത്തിന്റെയും ആരാധനാലയങ്ങൾക്കും ആഭ്യന്തര മന്ത്രാലയം സുരക്ഷ ശക്തമാക്കി.

സൂക്ഷ്മ പരിശോധനക്ക് ശേഷമായിരിക്കും ഭക്തരെ ആരാധനാലയങ്ങളിലേക്ക് പ്രവേശിപ്പിക്കുക. സംശയാസ്പദമായ നിലയിൽ ആരാധനാലയങ്ങൾക്ക് ചുറ്റും കറങ്ങുന്നവരെ പിടികൂടി പ്രത്യേക പരിശോധനക്ക് വിധേയമാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

2015 ജൂണിൽ റമദാൻ മാസത്തിൽ കുവൈത്ത് സിറ്റിയിലെ ഒരു ഷിയാ പള്ളിയിൽ ഐസിസ് തീവ്ര വാദികൾ നടത്തിയ ഭീകരാക്രമണത്തിൽ 28 പേര് മരിക്കുകയും പള്ളി ഭാഗികമായി തകരുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് അന്നെത്തെ അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സ്വീകരിച്ച സമയോചിതവും തന്ത്രപൂർവവുമായ ഇടപെടൽ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

https://www.seekofferings.com/etisalat-has-launched-a-free-app-for-voice-and-video-calls/#google_vignette

Comments (0)

Leave a Reply

Your email address will not be published. Required fields are marked *