Kuwait law; തെറ്റായ രോഗനിർണ്ണയം:12 വർഷമായി പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന ഇരുപതുകാരൻ ഡോക്ടർക്കെതിരെ കേസ് കൊടുത്തു
Kuwait law; തെറ്റായ രോഗനിർണ്ണയം:12 വർഷമായി പ്രമേഹത്തിന് മരുന്ന് കഴിക്കുന്ന ഇരുപതുകാരൻ ഡോക്ടർക്കെതിരെ കേസ് കൊടുത്തു
Kuwait law; രോഗ നിര്ണയവുമായി ബന്ധപ്പെട്ട പരിശോധനകൾ തന്റെ സന്താനോല്പാദന പ്രക്രിയക്ക് ഭംഗം വരുത്തിയതായും ബന്ധപ്പെട്ട ഡോക്ടർക്കെതിരെ നിയമ നടപടികൾ ആവശ്യപ്പെട്ടും കോടതിയിൽ കേസ് .കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
20 കാരനായ സ്വദേശി യുവാവാണ് തന്റെ വന്ധ്യതയ്ക്കും കാഴ്ച നഷ്ടപെടുന്നതിനും കാരണക്കാരനായ ഡോക്ടർക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രിമിനൽ കോടതിയിൽ കേസ് കൊടുത്തത്. 12 വർഷമായി ഒരു ഡോക്ടറുടെ നിർദേശമനുസരിച്ച് പ്രമേഹത്തിന് താൻ മരുന്ന് കഴിക്കുകയായിരുന്നുവെന്നും പിന്നീടാണ് തനിക്ക് പ്രമേഹമില്ലന്ന് കണ്ടെത്തനായതെന്നും പരാതിയിൽ പറഞ്ഞു.
പ്രമേഹമില്ലാത്ത തനിക്ക് ഇത്രയും കാലം മരുന്ന് കഴിച്ചതിനാലാണ് കാഴ്ച നഷ്ട്ടപെട്ടതെന്നും സന്താനോല്പാദന ശേഷി ഇല്ലാതായെന്നും പരാതിക്കാരൻ പറഞ്ഞു. കേസ് ഫയലിൽ സ്വീകരിച്ച ജഡ്ജി തുടർ നടപടികൾക്കായി മാറ്റിവെച്ചു
Comments (0)