Posted By Staff Editor Posted On

Kuwait Law; കുവൈത്തിൽ 2000 ആണ്ട് മുതലുള്ള എല്ലാ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകൾ സൂഷ്മ പരിശോധന നടത്താൻ തീരുമാനം

Kuwait Law; കുവൈത്തിൽ 2000 ആണ്ട് മുതലുള്ള എല്ലാ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകൾ സൂഷ്മ പരിശോധന നടത്താൻ തീരുമാനം

Kuwait Law; കുവൈത്തിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ 2000 ആണ്ട് മുതലുള്ള എല്ലാ പൊതുമേഖലാ ജീവനക്കാരുടെയും സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ തീരുമാനം .ഇതുസംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷൻ മുഴുവൻ സർക്കാർ ഡിപ്പാർട്‌മെന്റുകൾക്കും നിർദേശം നൽകി.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവനക്കാർ നിയമന സമയത്ത് സമർപ്പിച്ച ഹയർ സെക്കന്ഡറിക്ക് മുകളിലുള്ള സർടിഫിക്കറ്റുകളാണ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കുക .

വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് അനർഹമായി ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്തുകയാണ് ലക്‌ഷ്യം. അനർഹമായി ഉന്നത സ്ഥാനങ്ങൾ നേടിയവരെ കണ്ടെത്താൻ സംവിധാനം വേണമെന്ന് നിരവധി പാർലമെന്റ് അംഗങ്ങൾ ആവശ്യം ഉന്നയിച്ചിരുന്നു .ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് പുതിയ നീക്കം .

https://www.pravasinewsdaily.com/2023/09/12/now-download-this-cool-app-to-know-the-ticket-price-and-flight-time-anywhere-and-travel-at-the-cheapest-price/
https://www.pravasinewsdaily.com/2023/10/02/best-speech-to-text/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *