Posted By Staff Editor Posted On

Kuwait ministry of interior; ശ്രദ്ധിക്കുക… മരുഭൂമിയിലൂടെയുള്ള യാത്രയും, ക്യാമ്പിം​ഗും നടത്തുന്നവർക്ക് ജാഗ്രതാനിർദ്ദേശം

Kuwait ministry of interior; ശ്രദ്ധിക്കുക… മരുഭൂമിയിലൂടെയുള്ള യാത്രയും, ക്യാമ്പിം​ഗും നടത്തുന്നവർക്ക് ജാഗ്രതാനിർദ്ദേശം

Kuwait ministry of interior; മരുഭൂമിയിലേക്ക് പോകുന്ന വ്യക്തികൾക്കും ക്യാമ്പ് ഉടമകൾക്കും നിർദേശം നൽകി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ. അജ്ഞാത വസ്തുക്കൾ കണ്ടെത്തിയാൽ ജാഗ്രത പാലിക്കണമെന്നും അവയുമായി ഇടപെടൽ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

പൊതു സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ഈ ജാഗ്രതാ സന്ദേശത്തിന്റെ പ്രാധാന്യം ആഭ്യന്തര മന്ത്രാലയം അടിവരയിടുന്നുണ്ട്. യാത്രക്കാരും ക്യാമ്പിംഗ് സൈറ്റുകളുടെ ഉടമകളും സുരക്ഷയ്ക്ക് മുൻഗണന നൽകണം. സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തലുകൾ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി ഫോൺ നമ്പർ 112 ഉപയോഗിച്ച് അറിയിക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.

ചിലപ്രദേശങ്ങളിൽ മൈനുകളും, സ്‌ഫോടക വസ്തുക്കളും മണ്ണിനടിയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നിർദേശം. ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാ​ഗമായാണ് നിർദേശങ്ങൾ നൽകിയിട്ടുള്ളതെന്നും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി.

https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *