Posted By Staff Editor Posted On

Kuwait new ministers; കുവൈത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചു

Kuwait new ministers; കുവൈത്തിൽ പുതിയ മന്ത്രിസഭ രൂപീകരിച്ചു

Kuwait new ministers; കുവൈത്തിൽ ഷെയ്ഖ് മുഹമ്മദ്‌ അൽ സബാഹ് സാലിമിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രി സഭക്ക് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് അംഗീകാരം നൽകി.ഒരു വനിത ഉൾപ്പെടെ 14 അംഗ മന്ത്രി സഭയിൽ രാജ കുടുംബത്തിൽ നിന്ന് 2 പേരേ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

കഴിഞ്ഞ മന്ത്രി സഭയിലെ ആഭ്യന്തര മന്ത്രിയായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് പുതിയ മന്ത്രി സഭയിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്. മന്ത്രി ഫഹദ് യൂസഫ് സൗദ് അൽ-സബാഹാണ്
ഉപപ്രധാനമന്ത്രിയുയുടെ ചുമത ലയുള്ള പ്രതിരോധ മന്ത്രിയായി നിയമിക്കപ്പെട്ടത്.ആഭ്യന്തര വകുപ്പിന്റെ താൽക്കാലിക ചുമതലയും ഇദ്ദേഹത്തിനാണ്.ഡോ ഇമാദ് മുഹമ്മദ് അബ്ദുൽ അസീസ് അൽഅതീഖിയെ ഉപ പ്രധാന മന്ത്രിയുടെ ചുമതലയുള്ള എണ്ണ വകുപ്പ് മന്ത്രിയായി നിയമിച്ചു.

മറ്റു മന്ത്രിമാരും വകുപ്പുകളും

*അബ്ദുൾ റഹ്മാൻ അൽ മുതൈരി
(വാർത്താ പ്രക്ഷേപണം, സാംസ്കാരിക വകുപ്പ് )
*ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അഹമ്മദ് അൽ-അവാദി ( ആരോഗ്യം )

  • ഫറാസ് സൗദ് അൽ-മാലിക് അൽ-സബാഹ്
    (സാമൂഹ്യകാര്യ, കുടുംബ,ക്ഷേമം,കാബീനറ്റ് കാര്യം. )
  • അൻവർ അലി അബ്ദുള്ള മുദഫ്
    (ധനകാര്യ സാമ്പത്തിക കാര്യം, നിക്ഷേപ സഹമന്ത്രി)
    .ഡോ.സാലിം ഫലാഹ് ഹജ്റഫ്
    (ജല വൈദ്യുതി )
    *ദാവൂദ് സുലൈമാൻ അബ്ദുൽ റസൂൽ മാറാഫി
    (ദേശീയ അസംബ്ലി കാര്യ സഹമന്ത്രി, യുവജനകാര്യ സഹമന്ത്രി,
    വാർത്താവിനിമയം)
    *ഡോ. ആദിൽ ൽ മുഹമ്മദ് അബ്ദുല്ല അൽ-അദൂനി
    (വിദ്യാഭ്യാസം, ശാസ്ത്രം ഗവേഷണം.)
  • അബ്ദുല്ല ഹമദ് അബ്ദുല്ല അൽ-ജൗ ആൻ
    (വാണിജ്യ വ്യവസായ മന്ത്രി)
  • അബ്ദുല്ല അലി അബ്ദുല്ല യഹിയ (വിദേശ കാര്യം )
  • ഫൈസൽ സയീദ് നാഫിൽ ഗരീബ്
    തൊഴിൽ ഇസ്ലാമിക കാര്യം )
  • നൂറ മുഹമ്മദ് ഖാലിദ്
    (പൊതുമരാമത്ത് ,മുനിസിപ്പൽ കാര്യ സഹമന്ത്രി)
https://www.seekofferings.com/expats-now-stay-with-your-loved-ones-for-as-long-as-you-want-that-too-with-a-fast-connection-no-vpn-required/
https://www.pravasinewsdaily.com/2024/01/17/a-passenger-was-stuck-for-an-hour-after-being-unable-to-unlock-the-toilet-of-the-spicejet-flight/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *