Kuwait part time; കുവൈത്ത് പാർട് ടൈം ജോലിക്ക് അനുമതി: തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ
Kuwait part time; കുവൈത്ത് പാർട് ടൈം ജോലിക്ക് അനുമതി: തീരുമാനം നാളെ മുതൽ പ്രാബല്യത്തിൽ
Kuwait part time; കുവൈത്തിൽ വിദേശ തൊഴിലാളികൾക്ക് അടിസ്ഥാന ജോലിക്ക് പുറമെ മറ്റിടങ്ങളിൽ പാർടൈം ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നാളെ മുതൽ പ്രാബല്യത്തിൽ .യഥാർത്ഥ തൊഴിലുടമയുടെ അനുവാദത്തോടെ ഏറിയാൽ ഒരു ദിവസം നാലു മണിക്കൂർ പാർടൈം ജോലിയെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് ആണ് ഏതാനും ദിവസം മുൻപ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. അതിനിടെ ചില നേരങ്ങളിൽ പാർടൈം ജോലികൾക്ക് മാൻപവർ അതോറിറ്റിയുടെ പ്രത്യേക അനുമതി പത്രം ലഭ്യമാക്കേണ്ടതായി വരും.
അതേസമയം വിപണിയുടെ ആവശ്യം അനുസരിച്ച് കോൺട്രാക്ടിങ് മേഖലയിൽ പാർടൈം ജോലിക്ക് സമയ പരിധി ബാധകമല്ലെന്നും അധികൃധർ വ്യക്തമാക്കിയിരുന്നു. രാജ്യത്തുള്ള തൊഴിലാളികളെത്തന്നെ ഉപയോഗപ്പെടുത്തി പുതിയ റിക്രൂട്ടിങ്ങ് നടപടികൾ കുറക്കുകയും അതുവഴി ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.
നിലവിൽ സ്പോൺസർ മാറി മറ്റിടങ്ങളിൽ പാർടൈം ജോലി ചെയ്യുന്നതിന് വിലക്കുണ്ട് .പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ഇന്ത്യക്കാരുൾപ്പെടെ കുറഞ്ഞ ശമ്പളത്തിന് അടിസ്ഥാന ജോലി ചെയ്യുന്ന വിദേശികൾക്ക് പാർടൈം കൂടി ചെയ്ത് സാമ്പത്തിക നില മെച്ചപ്പെടുത്താനാകും .
Comments (0)