Kuwait smuggling; കുവൈത്തിലെ തുറമുഖം വഴി കടത്താൻ ശ്രമിച്ച 45000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു
Kuwait smuggling; കുവൈത്തിലെ തുറമുഖം വഴി കടത്താൻ ശ്രമിച്ച 45000 ക്യാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തു
Kuwait smuggling; അബ്ദാലി തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടിച്ചെടുത്തു. അബ്ദാലി കസ്റ്റംസ് നടത്തിയ പരിശോധനയിൽ 45000 ക്യാപ്റ്റഗൺ ഗുളികകളും 170 ലിറിക്ക ഗുളികകളുമാണ് പിടിച്ചെടുത്തത്. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ലഹരി ഗുളികകൾ കടത്തിയ ആളെ പിടികൂടുകയും ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
അബ്ദാലി കസ്റ്റംസിലെ തൊഴിലാളികളുടെ പരിശ്രമത്തിനും ജാഗ്രതയ്ക്കും ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഷർഹാൻ നന്ദി പറഞ്ഞു. രാജ്യത്തേക്ക് മയക്കുമരുന്നും നിരോധിത വസ്തുക്കളും കടത്തുന്ന ആരെയും വെറുതെ വിടില്ലെന്നും കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)