Sahel app; കുവൈത്തിലെ പ്രവാസികളായ താമസക്കാർക്ക് അവരുടെ കടബാധ്യതകൾ ഇനി സഹൽ ആപ്പ് വഴി അറിയാം;
Sahel app; കുവൈത്ത് സിറ്റി :ജനുവരി 22. ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ “സഹ്ൽ” വഴി ആഭ്യന്തര മന്ത്രാലയം രണ്ട് പുതിയ സേവനങ്ങൾ ആരംഭിച്ചു.കുവൈത്തിലെ വിദേശികളായ താമസക്കാർക്ക് അവരുടെ കടബാധ്യതകൾ സംബന്ധിച്ച വിവരങ്ങൾ അറിയാൻ പറ്റുന്ന സംവിധാനമാണ് ഇതിലൊന്ന് . ബാങ്ക് വഴിയോ മറ്റോ സ്ഥാപനങ്ങളിൽനിന്നും മറ്റും സാധനങ്ങൾ കടമായി വാങ്ങിയിട്ടുണ്ടെങ്കിൽ ആ വിവരം ആപ്പ് വഴി അറിയാൻ സാധിക്കുന്ന സംവിധാനമാണിത്. ഏതെങ്കിലും കേസുകളുമായി ബന്ധപെട്ടു തങ്ങളുടെ മേൽ ചുമത്തപ്പെട്ട പിഴകൾ സംബന്ധിച്ച വിവരങ്ങൾ അറിയാനും വിദേശികൾക്ക് ഈ സംവിധാനത്തെ ആശ്രയിക്കാം. കട ബാധ്യതകൾ തീർത്തതിന് ശേഷമാണ് വിദേശികളെ രാജ്യത്തുനിന്ന് പുറത്തേക്ക് പോവാൻ അനുവദിക്കുകയുള്ളൂ എന്നതാണ് നിയമം. അവധിക്കോ മറ്റോ കുവൈത്ത് വിടാൻ ആഗ്രഹിക്കുന്ന വിദേശികൾക്ക് യാത്ര സംബന്ധമായ തടസ്സങ്ങളില്ലാതിരിക്കാൻ ഈ ഒരു സംവിധാനം സഹായിക്കും.
തുറമുഖ സുരക്ഷാ മേഖലയുമായി ബന്ധപ്പെട്ട എൻട്രി, എക്സിറ്റ് ചലനങ്ങളെ കുറിച്ച വിവരങ്ങൾ സ്വദേശികൾക്ക് സഹൽ ആപ്പ് വഴി അറിയാൻ പറ്റുന്ന സംവിധാനമാണ് രണ്ടാമത്തേത്. സ്വാദേശികൾക്ക് രാജ്യം വിടാനും ചില സർക്കാർ നടപടികളുടെ പൂർത്തീകരണത്തിനും നേരത്തെ നടത്തിയ വിദേശ യാത്ര സംബന്ധിച്ച റിപ്പോർട്ട് കാണിക്കൽ ആവശ്യമാണ്. ഈ ഒരു സൗകര്യം സഹൽ ആപ്പിലൂടെ ലഭിക്കുന്നത് സ്വദേശികൾക്ക് കാര്യങ്ങൾ എളുപ്പമാക്കും .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
Comments (0)