Posted By Nazia Staff Editor Posted On

Traffic alert in kuwait;വാഹനയാത്രികർ ശ്രദ്ധിക്കുക!!!കുവൈറ്റിൽ ഇനി ഗതാഗത കുരുക്ക് രൂക്ഷമാകും;കാരണം ഇതാണ്

Traffic alert in kuwait;കുവൈത്ത് സിറ്റി: കുവൈത്തിൽ 2022-ൽ ലൈസൻസ് ലഭിച്ച ഏകദേശം 203,000   പുതിയ കാറുകൾ കൂടി എത്തിയതായി സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്‌തമാക്കുന്നു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഇതോടെ കുവൈത്തിലെ  തെരുവുകളിൽ ഓടുന്ന വാഹനങ്ങളുടെ എണ്ണം 2.42 ദശലക്ഷമായി ഉയർന്നിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു. 2013  ൽ 1.748 ദശലക്ഷംവാഹനങ്ങളുണ്ടായിരുന്ന സ്ഥാനത്ത് കുവൈത്തിലെ മൊത്തം കാറുകളുടെ എണ്ണം 38.5% വർധിച്ചു. ഇത് 10 വർഷത്തിനിടെ 673.8 ആയിരം വാഹനങ്ങളായി ഉയർന്നു.രാജ്യത്തെ മൊത്തം വാഹങ്ങളിൽ 80 ശതമാനവും സ്വകാര്യ ഉടമസ്ഥതയിലുള്ളതാണ് . 1.947 ദശലക്ഷം  വരും സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ എണ്ണം.  കുവൈത്തിന്റെ റോഡുകൾക്ക് ഉൾകൊള്ളാൻ സാധിക്കാത്ത തരത്തിൽ വാഹങ്ങളുടെ എണ്ണം വർധിക്കുന്നത് ഗതാഗത കുരുക്കുകൾ വീണ്ടും രൂക്ഷമാകാൻ ഇടയാക്കുമെന്നാണ് ആശങ്ക.

https://www.seekofferings.com/youtube-shorts-download/
https://www.pravasinewsdaily.com/2024/01/19/job-vacancy/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *