Expat arrest; മദ്യ നിര്‍മ്മാണവും വില്‍പ്പനയും: ആറ് പ്രവാസികള്‍ അറസ്റ്റിൽ
Expat arrest; മദ്യ നിര്‍മ്മാണവും വില്‍പ്പനയും: ആറ് പ്രവാസികള്‍ അറസ്റ്റിൽ
Expat arrest; പ്രാദേശികമായി മദ്യ നിര്‍മ്മാണവും വില്‍പ്പനയും നടത്തിയ ആറ് പ്രവാസികള്‍ അറസ്റ്റിൽ. മദ്യം നിറച്ച 58 ബാരലുകളും വിൽപനയ്ക്കായി തയ്യാറാക്കിയ 178 കുപ്പി മദ്യവും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കച്ചവടത്തിൽ നിന്ന് ലഭിച്ച പണം പിടിച്ചെടുത്തിട്ടുണ്ട്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍റെ നേതൃത്വത്തിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗം സാൽമിയ പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്‍റില്‍ നിന്നാണ് പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന നാലുപേരെ അറസ്റ്റു ചെയ്തത്. മദ്യം നിറച്ച 58 ബാരലുകളും വിൽപ്പനയ്ക്കായി തയ്യാറാക്കിയ 76 കുപ്പി മദ്യവും ഇവരിൽ നിന്ന് കണ്ടെത്തി.
പ്രാദേശികമായി നിർമ്മിച്ച മദ്യം വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന രണ്ട് വ്യക്തികളെ പിന്നീട് അൽ അഹമ്മദി ഗവർണറേറ്റ് അന്വേഷണ വകുപ്പും പിടികൂടിയിട്ടുണ്ട്. പ്രാദേശികമായി നിർമ്മിച്ച 102 കുപ്പി മദ്യവും അനധികൃത ഇടപാടുകളിൽ നിന്ന് സമ്പാദിച്ച പണവും കണ്ടെടുത്തു. പ്രതികളെയും പിടിച്ചെടുത്ത മദ്യവും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.
Comments (0)