Posted By Staff Editor Posted On

Gulf currency; മുന്നേറി ഗൾഫ് കറൻസി; പത്താമത് ഡോളര്‍, ഒന്നാം സ്ഥാനത്ത് കുവൈത്ത് ദിനാർ: ശക്തമായ കറന്‍സികളുടെ ഫോബ്സ് പട്ടിക പുറത്ത്

Gulf currency; മുന്നേറി ഗൾഫ് കറൻസി; പത്താമത് ഡോളര്‍, ഒന്നാം സ്ഥാനത്ത് കുവൈത്ത് ദിനാർ: ശക്തമായ കറന്‍സികളുടെ ഫോബ്സ് പട്ടിക പുറത്ത്

Gulf currency; ലോകത്തെ ഏറ്റവും ശക്തമായ 10 കറന്‍സികളുടെ പട്ടികയില്‍ കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത്. ബഹ്റൈന്‍ ദിനാറാണ് രണ്ടാം സ്ഥാനത്ത്. ഫോബ്സാണ് ശക്തമായ കറന്‍സികളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 2023 മേയില്‍ ഫോബ്സ് പുറത്തിറക്കിയ പട്ടികയിലും കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്തായിരുന്നു. പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ് യുഎസ് ഡോളര്‍.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm

ലോകത്ത് ഏറ്റവും ശക്തമായ രണ്ടും മൂന്നും കറന്‍സികളും ഗള്‍ഫ് മേഖലയില്‍ നിന്നാണ്. ഒമാനി റിയാലാണ് മൂന്നാം സ്ഥാനത്ത്. 270.23 ഇ​ന്ത്യ​ൻ രൂ​പ​ക്കും 3.25 ഡോ​ള​റി​നും തു​ല്യ​മാ​ണ് ഒ​രു കു​വൈ​ത്ത് ദി​നാ​ർ. 220.4 രൂ​പ​ക്കും 2.65 ഡോ​ള​റി​നും തു​ല്യ​മാ​ണ് ഒ​രു ബ​ഹ്റൈ​ൻ ദിനാ​ർ. മൂന്നാം സ്ഥാനത്തുള്ള ഒ​മാ​ൻ റി​യാ​ൽ (215.84 രൂ​പ, 2.60 ഡോ​ള​ർ), നാ​ലാ​മ​ത് ജോ​ർ​ഡ​നി​യ​ൻ ദി​നാ​ർ (117.10 രൂ​പ), ജി​ബ്രാ​ൾ​ട്ട​ർ പൗ​ണ്ട് (105.52 രൂ​പ), ബ്രി​ട്ടീ​ഷ് പൗ​ണ്ട് (105.54 രൂ​പ), കാ​യ് മാ​ൻ ഐ​ല​ൻ​ഡ് (99.76 രൂ​പ), സ്വി​സ് ഫ്രാ​ങ്ക് (97.54 രൂ​പ), യൂ​റോ (90.80 രൂ​പ) എ​ന്നി​ങ്ങ​നെ​യാ​ണ് ആ​ദ്യ പ​ത്തി​ലെ ഒ​മ്പ​തു രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക. യു.​എ​സ് ഡോ​ള​ർ പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്താ​ണ്. ഒ​രു യു.​എ​സ് ഡോ​ള​റി​ന് 83.10 രൂ​പ​യാ​ണ്.

2024 ജ​നു​വ​രി 10 വ​രെ​യു​ള്ള ക​റ​ൻ​സി മൂ​ല്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഈ ​പ​ട്ടി​ക. അതേസമയം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (IMF) വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ബുധനാഴ്ചത്തെ വിനിമയ നിരക്ക്, ഒരു യുഎസ് ഡോളറിന് 82.9 എന്ന മൂല്യത്തിൽ ഇന്ത്യ 15-ാം സ്ഥാനത്താണ്. സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്റെ​യും ലി​ച്ചെ​ൻ​സ്റ്റീ​ന്റെ​യും ക​റ​ൻ​സി​യാ​യ സ്വി​സ് ഫ്രാ​ങ്ക് ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്ഥി​ര​ത​യു​ള്ള ക​റ​ൻ​സി​യാ​യി ക​ണ​ക്കാ​ക്കപ്പെടുന്നു.

https://www.seekofferings.com/pencil-drawing-photo-maker-application/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *