Ministry of Home Affairs; സന്തോഷ വാർത്ത!!കുവൈറ്റിൽ 2020-ന് മുമ്പുള്ള താമസ നിയമലംഘകർക്ക് താമസ രേഖ നിയമപരമാക്കാൻ അവസരം
Ministry of Home Affairs;കുവൈത്ത് സിറ്റി: 2020-ന് മുമ്പ് താമസം നിയമം ലംഘിച്ച് അനധികൃതരായി കുവൈത്തിൽ തങ്ങുന്ന വിദേശികൾക്ക് നിശ്ചിത പിഴ അടച്ച് താമസം നിയമപരമാക്കാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിത്തുടങ്ങി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
റസിഡൻസ് പെർമിറ്റ് ഇല്ലാതിരിക്കുകയോ റസിഡൻസ് പെർമിറ്റ് കലഹരണപ്പെടുകയോ ചെയ്ത വിദേശികളെ രാജ്യത്തുനിന്ന് കയറ്റിഅയക്കണമെന്ന് അനുശാസിക്കുന്ന 2020-ൽ കൊറോണ കാലത്ത് പുറപ്പെടുവിച്ച ഉത്തരവ് ഇതോടെ റദ്ദാക്കാനും തീരുമാനമുണ്ട് .ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ തരത്തിൽ അനധികൃതരായി കഴിയുന്ന വിദേശികൾ 600 ദിനാർ പിഴ അടച്ച് അതിന്റെ രസീതുമായി ജോലി ചെയ്ത സ്ഥാപനം സ്ഥിതി ചെയ്യുന്ന ഗവര്ണറേറ്റിലെ ബന്ധപ്പെട്ട വിഭാഗത്തിൽ എത്തി മതിയായ രേഖകൾ സമർപ്പിച്ച് താമസം നിയമപരമാക്കുകയുമാണ് വേണ്ടത്. ഇന്ത്യക്കാരുൾപ്പെടെ അനധികൃത താമസക്കാരായി കുവൈത്തിൽ കഴിയുന്ന നിരവധി വിദേശികൾക്ക് ഗുണം ചെയ്യുന്നതാണ് പുതിയ തീരുമാനം
Comments (0)