Kuwait arrest; കുവൈത്തിൽ ഡോക്ടർ ലിംഗമാറ്റം നടത്തി ചെയ്തത് ഞെട്ടിക്കുന്ന ആൾമാറാട്ടം; ഒടുവിൽ അറസ്റ്റ്
Kuwait arrest; കുവൈത്തിൽ ഡോക്ടർ ലിംഗമാറ്റം നടത്തി ചെയ്തത് ഞെട്ടിക്കുന്ന ആൾമാറാട്ടം; ഒടുവിൽ അറസ്റ്റ്
Kuwait arrest; ലിംഗമാറ്റം നടത്തുകയും കുവൈത്തി പൗരനോട് സാമ്യം വരുന്ന രീതിയിൽ പ്ലാസ്റ്റിക്ക് സർജറി ചെയ്യുകയും ചെയ്ത അറബ് ഡോക്ടർ അറസ്റ്റിൽ. തന്റെ ക്ലിനിക്കിൽ എപ്പോഴും എത്തിയിരുന്ന കുവൈത്തി പൗരന്റെ പാസ്പോർട്ട് അടക്കം അറബ് ഡോക്ടർ ചൂഷണം ചെയ്തുവെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
വിമാനത്താവളത്തിലെ ഒരു പാസ്‌പോർട്ട് ജീവനക്കാരന് തോന്നിയ ഒരു സംശമാണ് ഡോക്ടറെ പിടികൂടുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഒരു അറബ് രാജ്യത്തേക്ക് ചികിത്സയ്ക്കായാണ് കുവൈത്ത് പൗരൻ പോയത്. യഥാർത്ഥത്തിൽ ഒരു സ്ത്രീയാണെന്ന് അറിയാതെ ചികിത്സിക്കുന്ന ഡോക്ടറുടെ സേവനം തേടുകയായിരുന്നു. പൂർണ്ണമായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഡോക്ടർ പുരുഷനായി മാറിയത്.
ക്ലിനിക്കിൽ പതിവായി വരുന്ന കുവൈത്തി പൗരന് സമാനമായി മാറുന്നതിനായി ഡോക്ടർ പ്ലാസ്റ്റിക്ക് സർജറിക്കും വിധേയനായി. പാസ്‌പോർട്ടും രേഖകളും ഉപയോഗിച്ച് ആൾമാറാട്ടം നടത്തി, കുവൈത്തിലും മറ്റ് രാജ്യങ്ങളിലും നിരവധി തവണ ഡോക്ടർ എത്തിയെന്നും വ്യക്തമായിട്ടുണ്ട്.
Comments (0)