Kuwait police; കുവൈത്തിൽ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു
Kuwait police; കുവൈത്തിൽ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു
Kuwait police; ജഹ്റയിൽ മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന് പ്രവാസിക്കെതിരെ കേസെടുത്തു. ഏഴ് ഐഫോൺ 13 പ്രോ മാക്സ് മൊബൈലുകളാണ് നഷ്ടപ്പെട്ടത്. ജഹ്റയിലെ വ്യാപാര സമുച്ചയത്തിലാണ് സംഭവം. കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
മോഷണത്തിന് പിറകെ പ്രവാസി ജീവനക്കാരനെ കാണാതായതായി മൊബൈൽ ഫോൺ കമ്പനി ഡയറക്ടർ പറഞ്ഞു. മോഷ്ടിച്ച ഫോണുകളുടെ മൊത്തം മൂല്യം 2,000 ദീനാറിൽ കൂടുതലാണ്. കമ്പനി അധികൃതർ പ്രതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ ഓഫ് ചെയ്തു. ഫോണുകൾ മോഷ്ടിച്ചതിന്റെ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
Comments (0)