Air india flight booking;വീണ്ടും താളം തെറ്റി എയർ ഇന്ത്യ;കുവൈറ്റിൽ നിന്ന് കേരളത്തിലേക്ക് വിമാനം പുറപ്പെടാൻ വൈകി;വലഞ്ഞ് മലയാളികൾ
Air india flight booking;കുവൈത്ത് സിറ്റി: ഇടവേളക്കുശേഷം വീണ്ടും താളം തെറ്റി എയർ ഇന്ത്യ എക്സ്പ്രസ് സർവിസ്. വ്യാഴാഴ്ച കോഴിക്കോട്-കുവൈത്ത്, കുവൈത്ത്-കോഴിക്കോട് സർവിസുകൾ വൈകി. കോഴിക്കോട്ടുനിന്നു പുറപ്പെടാൻ വൈകിയതാണ് കുവൈത്തിൽനിന്നുള്ള സർവിസിനെയും ബാധിച്ചത്. ഇതോടെ യാത്രക്കാരുടെ ഷെഡ്യൂളും താളംതെറ്റി.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
കോഴിക്കോട്ടുനിന്നു രാവിലെ 9.30ന് പുറപ്പെടേണ്ട വിമാനം 12.20നാണ് പുറപ്പെട്ടത്. ഇതോടെ കുവൈത്തിൽ 12.15ന് എത്തേണ്ട വിമാനം മൂന്നു മണി കഴിഞ്ഞാണ് ലാൻഡ് ചെയ്തത്. ഇതേ വിമാനത്തിലാണ് മടക്ക സർവിസും. വിമാനം എത്താൻ വൈകിയതോടെ തിരിച്ചുള്ള സർവിസും വൈകി. ഉച്ചകഴിഞ്ഞ് 1.15ന് പുറപ്പെടേണ്ട കോഴിക്കോട് വിമാനം വൈകീട്ട് 4.40നാണ് പുറപ്പെട്ടത്. പുറപ്പെടാൻ വൈകിയതോടെ രാത്രി 8.40ന് കോഴിക്കോട് എത്തേണ്ട വിമാനം 11 മണിയോടെയാണ് എത്തിയത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
വിമാനം വൈകുമെന്ന് ബുധനാഴ്ച രാത്രി യാത്രക്കാരെ അറിയിച്ചിരുന്നു. എന്നാൽ, അറിയിപ്പ് ലഭിക്കാത്തവരും നേരത്തേ വിമാനത്താവളത്തിൽ എത്തിയവരും ഏറെ നേരം കാത്തിരിക്കേണ്ടിവന്നു.
Comments (0)