Kuwait ship; ചെങ്കടൽ പ്രതിസന്ധി: കുവൈത്തിലേക്ക് പുറപ്പെട്ട കപ്പൽ ഹൂതികൾ ലക്ഷ്യമിട്ടിരുന്നു
Kuwait ship; ചെങ്കടൽ പ്രതിസന്ധി: കുവൈത്തിലേക്ക് പുറപ്പെട്ട കപ്പൽ ഹൂതികൾ ലക്ഷ്യമിട്ടിരുന്നു
Kuwait ship; കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ സൗദിയിൽ നിന്ന് ഏദൻ ഉൾക്കടൽ വഴി കുവൈത്തിലേക്ക് പുറപ്പെട്ട കെമിക്കൽ ഉത്പന്നങ്ങളടങ്ങിയ കപ്പൽ ഹൂതികൾ ലക്ഷ്യമിട്ടിരുന്നതായി വെളിപ്പെടുത്തൽ. സമുദ്ര ഗതാഗത നിരീക്ഷണ വിഭാഗത്തിന്റെ വെബ് സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്.കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുകhttps://chat.whatsapp.com/GMahzIEXNbwAOtNNdTjDBm
ഹൂതികളിലെ അൻസാറുള്ളാഹ് എന്ന വിഭാഗമാണ് കപ്പലിന് നേരെ തിരിഞ്ഞതെന്നാണ് വിവരം. കപ്പലിനടുത്തുള്ള വെള്ളത്തിലേക്ക് മിസൈലുകൾ പതിക്കുന്നത് ക്രൂ വിന്റെ ശ്രദ്ധയിൽ പെടുകയായിരുന്നു . എന്നാൽ ആളപായമുണ്ടാകുകയോ കപ്പലിന് പരിക്കുകളോ കേടുപാടുകളോ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃധർ വ്യക്തമാക്കി.
മാർഷൽ ദ്വീപുകളുടെ പതാക പറക്കുന്ന കെമിക്കൽ ഉത്പന്നങ്ങൾ വഹിച്ച “കെം റേഞ്ചർ” എന്ന കപ്പലാണ് ഹൂതികൾ ലക്ഷ്യമാക്കിയതെന്ന് മറൈൻ ട്രാഫിക് വെബ്‌സൈറ്റ് കൂട്ടിച്ചേർത്തു.
Comments (0)