Posted By Nazia Staff Editor Posted On

Ministry of interior;കുവൈറ്റിൽ സ്വകാര്യ പാർപ്പിട മേഖലകളിൽ കുടുംബത്തോടെപ്പമല്ലാത്ത പ്രവാസികളുടെ ഇഖാമ നടപടി മരവിപ്പിക്കും

Ministry of interior;കുവൈത്ത് സിറ്റി: കുവൈത്തി പൗരന്മാർ താമസിക്കുന്ന  സ്വകാര്യ പാർപ്പിട മേഖലകളിൽ കുടുംബത്തോടൊ പ്പം അല്ലാതെ താമസിക്കുന്ന വിദേശികൾക്കെതിരെ  നടപടി ശക്തമാക്കി സിവിൽ ഐ ഡി അധികൃതർ.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
ഇത്തരം മേഖലകളിൽ കുടുംബത്തോടൊപ്പം അല്ലാതെ താമസിക്കുന്ന  വിദേശികളുടെ  ഇക്കാമ പുതുക്കാതിരിക്കാനും ഉള്ളത് മരവിപ്പിക്കാനുമുള്ള നടപടികൾ കൈക്കൊള്ളുമെന്ന് സിവിൽ ഐ ഡി കമ്മീഷൻ ഔദോഗിക വക്താവ് ഖാലിദ് അൽ ശുംരി വ്യക്തമാക്കി.  സ്വകാര്യ പാർപ്പിട പ്രദേശങ്ങളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയുന്നതിനും, പരാതികൾ സ്വീകരിക്കുന്നതിനും, ഇക്കാര്യത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനും വേണ്ടിയുള്ള സംയുക്ത സർക്കാർ സമിതിയിലെ അംഗം കൂടിയായ ശുംരി  പ്രാദേശിക പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഓർമിപ്പിച്ചത് .2021 മുതൽ അതോറിറ്റി അതിന്റെ വെബ്‌സൈറ്റിലൂടെ താമസക്കാരുടെ ഡാറ്റ സേവനം നടപ്പിലാക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട് .  നിലവിൽ അത് ഏകീകൃത സർക്കാർ ആപ്ലിക്കേഷനിൽ (സഹ്‌ൽ) ലഭ്യമാണ്. സിവിൽ ഐഡിയിൽ കൊടുത്ത വിദേശികളുടെ താമസ ഇടവും നിലവിൽ താമസിക്കുന്ന ഇടവും വ്യത്യസ്തമാണെന്ന് കണ്ടെത്തി നടപടി കൈക്കൊള്ളാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .തങ്ങളുടെ മേഖലകളിൽ വിദേശികൾ താമസിക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയുമുൾപ്പെടെ സുരക്ഷക്ക് ഭീഷണിയാണെന്നും ഇത് അനുവദിച്ചുകൊടുക്കരുതെന്നും ആവശ്യപ്പെട്ട് നിരവധി പരാതികളാണ് സ്വദേശികളുടെ ഭാഗത്ത് നിന്ന് ഉയർന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷൻ ശക്തമായ നീക്കത്തിനൊരുങ്ങുന്നത് .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG

https://www.seekofferings.com/language-is-not-a-problem-anymore-any-message-coming-on-whatsapp-can-be-read-in-malayalam-with-one-click/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *