Ministry of Public Works;കുവൈറ്റിൽ ഈ മേഖലയിലെ പ്രവാസികളെ ജോലിയിൽ നിന്ന് പിരിച്ചു വിടുന്നു;കാരണം ഇതാണ്
Ministry of Public Works;കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വദേശി വൽക്കരണ നടപടികളുടെ ഭാഗമായി പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലെ ഗുണനിലവാര പരിശോധന വിഭാഗത്തിൽ ജോലി ചെയ്യുന്ന വിദേശികളുടെ സേവനം അവസാനിപ്പിക്കാൻ നിരദേശം .
Ministry of Public Works;
ഗുണനിലവാര നിയന്ത്രണ-ഗവേഷണ കാര്യങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ഇമാൻ അൽ ഒമർ ഇത് സംബന്ധമായി പൊതുമരാമത്ത് മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. റോഡുകൾ , പാലങ്ങൾ ഉൾപ്പെടെ നിരവധി വൻ പദ്ധതികളാണ് മന്ത്രാലയത്തിന് കീഴിൽ ഇതിനകം പൂർത്തീകരിച്ചതും നിർമ്മാണത്തിലുമുള്ളത് . പദ്ധതിയുടെ ഗുണനിലവാരവും ഈടും ഉറപ്പും പരിശോധിക്കുന്ന വിഭാഗത്തിൽ ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികളും ജോലിചെയ്യുന്നുണ്ട്. രാജ്യത്ത് കുവൈത്തി വൽക്കരണം ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇത്തരം ടെക്‌നീഷ്യൻ മാരെ മാറ്റി പകരം സ്വദേശികളെ നിയമിക്കാനാണ് നീക്കം.ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുൾപ്പെടെ നിരവധി വിദേശികൾക്ക് ജോലി നഷ്ടമാകും.
Comments (0)