obstruction of traffic in the Red Sea;ചെങ്കടലിൽ ഗതാഗതത്തിന് തടസ്സം; കുവൈറ്റിൽ ഭക്ഷ്യ ക്ഷാമത്തിനും വിലകയറ്റത്തിനും സാധ്യത
obstruction of traffic in the Red Sea;കുവൈത്ത് സിറ്റി: ഹൂതികളുടെ ആക്രമണ സാദ്ധ്യതകൾ കണക്കിലെടുത്ത് ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് തടസ്സം നേരിട്ടതിനാൽ മറ്റ് നാടുകളിലേതെന്ന പോലെ കുവൈത്തിലും ഉത്പന്നങ്ങളുടെ ക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയെന്ന് റിപ്പോർട്ട്. മിക്ക ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളും സാധനങ്ങൾ പരസ്പരം കയറ്റി അയക്കുന്നതിനും ഇറക്കുമതി ചെയ്യുന്നതിനും ചെങ്കടൽ വഴിയുള്ള കപ്പൽ മാർഗമാണ് അവലംബിക്കുന്നത്.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
സൂയസ് കനാൽ ഉപയോഗപ്പെടുത്തുന്നതിൽ നിന്ന് പല രാജ്യങ്ങളും വിട്ടുനിൽക്കുകയാണ് .മറ്റു കടൽ പാതകൾ സ്വീകരിക്കുന്നത് ചരക്കുനീക്കം ചെലവേറിയതായി മാറ്റും. ഇത് കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിൽ വിലക്കയറ്റത്തിനും അത് വഴി പണപ്പെരുപ്പത്തിനും ഇടയാകും. അതെ സമയം രാജ്യത്തെ തൊണ്ണൂറ് ശതമാനം ആവശ്യവസ്തുക്കളും പുറം രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണെങ്കിലും ആറു മാസത്തേക്ക് ആവശ്യമായ കരുതൽ ഭക്ഷ്യഉത്പന്നങ്ങൾ ഇപ്പോഴുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
obstruction of traffic in the Red Sea; Food shortages and price hikes likely in Kuwait
Comments (0)