Expat post-service benefits;കുവൈറ്റിൽ പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ക്കായി പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി;അറിയാം വിശദമായി
Expat post-service benefits;കുവൈറ്റ് സിറ്റി: പ്രവാസികളുടെ സേവനാനന്തര ആനുകൂല്യങ്ങള്‍ക്കായി കുവൈറ്റില്‍ പുതിയ വ്യവസ്ഥകള്‍ പുറത്തിറക്കി. കുവൈറ്റ് സിവില്‍ സര്‍വീസ് കമ്മീഷന്‍ (സിഎസ്സി) കുവൈറ്റ് ഇതര ജീവനക്കാര്‍ക്ക് സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രവാസികള്‍ എന്‍ഡ്-ഓഫ്-സര്‍വീസ് ഗ്രാറ്റുവിറ്റി ഫോം സമര്‍പ്പിക്കണമെന്ന് പുതുക്കിയ നിബന്ധനകളില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ജഡ്ജ്മെന്റ് എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വൈദ്യുതി, ജലം, വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നുള്ള ക്ലിയറന്‍സും ആവശ്യമാണ്.
Kuwait releases new rules for post-service benefits of expatriates; know in detail
Comments (0)