Posted By Nazia Staff Editor Posted On

the price of goats in kuwait; കുവൈറ്റിൽ റമദാനിൽ ആടുകളുടെ വില വർധിച്ചു;ഇനിയും കുതിച്ചുയരുമെന്ന് റിപ്പോർട്ട്‌;കാരണം ഇതാണ്

the price of goats in kuwait;കുവൈത്ത് സിറ്റി: ചെങ്കടലിലെ  ഹൂതി ആക്രമണ സാധ്യത കണക്കിലെടുത്ത് വിദേശ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള കന്നുകാലി കയറ്റുമതി നിർത്തിവെച്ചതിനാൽ കുവൈത്തിൽ അടുത്ത റമദാനിൽ ആടുകളുടെ ക്ഷാമം രൂക്ഷമാകാൻ സാധ്യത. കുവൈത്തികൾക്ക് ഏറെ പ്രിയപ്പെട്ട അൽ നയീം ഇനത്തിൽപെട്ട ഒരു ആടിന് 250 ദീനാർ വരെ വില കൂടാൻ ഇടയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള വിവരം. ഇപ്പോൾ  ഈ ഇനത്തിന് ഒന്നിന് 180 ദീനാറാണ് വില.  നിലവിൽ രാജ്യത്തുള്ള ആടുകളുടെ കരുതൽ ശേഖരം റമദാനിലെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ മാത്രം തികയില്ല .
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/FTsHr9UCP4qDb2Pnyc3GDG
അതിനാൽ മറ്റ് മാര്ഗങ്ങളിലൂടെ ആട് ഇറക്കുമതി വർധിപ്പിച്ചാൽ മാത്രമേ ആടുകളുടെ ക്ഷാമത്തിൽനിന്നും വിലക്കയറ്റ ഭീഷണിയിൽ  നിന്നും രക്ഷപെടാൻ സാധിക്കൂവെന്നും പ്രമുഖ ഇറക്കുമതി ഏജന്റ് അബൂദാവൂദ് അൽ മുസാഫിർ പറഞ്ഞു. അതിനിടെ ഇന്നലെ അൽ റായ് സാഫാത് , ജലീബ് അൽ ശുയൂഖ് എന്നിവിടങ്ങളിലെ ആട് മാർക്കറ്റുകളിൽ പ്രാദേശിക പത്ര പ്രതിനിധികൾ പര്യടനം നടത്തിയതിൽ ആടുവില വർധിക്കാനുള്ള സാധ്യതയാണ് പറഞ്ഞു കേട്ടത്. നിലവിൽ അൽ നയീം ഇനത്തിന് 140 -180 ദീനാറാണ് വിലയെങ്കിൽ അൽ-ഷഫാലിക്ക്  150 ദീനാറാണ് വില.
Reportedly, the price of goats will soar during Ramadan in Kuwait; this is the reason

https://www.pravasinewsdaily.com/2023/10/23/online-tv-malayalam/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *